ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സര്‍ക്കാരും ദേവസ്വം ബോർഡും ഇന്നു റിപ്പോർട്ട്‌ സമർപ്പിച്ചേക്കും. 

Update: 2018-11-23 03:17 GMT
Advertising

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സര്‍ക്കാരും ദേവസ്വം ബോർഡും ഇന്നു റിപ്പോർട്ട്‌ സമർപ്പിച്ചേക്കും. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ടി.ജി മോഹന്‍ദാസിന്റെ ഹരജിയില്‍ വാദം തുടരും.

Full View

ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹരജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പി.സി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹരജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ശബരിമലയിൽ അക്രമം നടത്തിയ പൊലീസ്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹരജിയിൽ പൊലീസ് സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യ നിർവഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബസിച്ച് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും.

Tags:    

Similar News