‘സദാചാരം സ്വാതന്ത്ര്യമാണ്’; ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗത്തിന്റെ കാമ്പെയിന്‍ പ്രഖ്യാപനം
ആലുവ ടൌണ്‍ഹാളില്‍ നടന്ന സമ്മേളനം ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
ജമാഅത്തെ ഇസ്‍ലാമി കേരള വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'സദാചാരം സ്വാതന്ത്ര്യമാണ്' എന്ന കാമ്പയിന്റെ പ്രഖ്യാപനം നടത്തി. ആലുവ ടൌണ്‍ഹാളില്‍ നടന്ന സമ്മേളനം ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 1 മുതല്‍ 16 വരെ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന കാമ്പയിന്റെ പ്രഖ്യാപനമാണ് ആലുവയില്‍ നടന്നത്. സമൂഹത്തെ ശരിയായ ദിശയിലേക്കുള്ള വഴികാണിക്കലാണ് ഉദ്ദേശിക്കുന്നതെന്ന് കാമ്പയിന്‍ പ്രഖ്യാപനം നിര്‍വഹിച്ച കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് എ.റഹ്മത്തുനിസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാമ്പയിനോട് അനുബന്ധിച്ച് നടന്ന ഏരിയ തല മത്സരങ്ങളുടെ വീഡിയോ പ്രദര്‍ശനവും കൈപുസ്തക പ്രകാശനവും നടത്തി.
ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം സെക്രട്ടറി പി റുക്സാന, സംസ്ഥാന സമിതിയംഗം ആമിന ഉമ്മു ഐമന്‍, അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഐ.ടി സെല്‍ കോര്‍ഡിനേറ്റ് ഷീബ രാമചന്ദ്രന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ ഫരീദ അന്‍സാരി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.