ശബരിമല വിഷയത്തില്‍ സഭ ഇന്നും കലുഷിതമായേക്കും

ഈ വിഷയത്തില്‍ കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി സഭ സ്തംഭിച്ചിരുന്നു.

Update: 2018-12-04 01:35 GMT
Advertising

ശബരിമല വിഷയത്തില്‍ ഇന്നും നിയമസഭ കലുഷിതമായേക്കും. ഈ വിഷയത്തില്‍ കഴിഞ്ഞ നാല് ദിവസവും തുടര്‍ച്ചയായി സഭ സ്തംഭിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.

ഈ ആവശ്യമുന്നയിച്ച് മൂന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ഹാളിനുള്ളില്‍ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. ഇന്നലെ രാത്രിയിലും സഭക്കുള്ളില്‍ സത്യാഗ്രഹം തുടര്‍ന്നു.

Tags:    

Similar News