ഹാദിയയുടെ അച്ഛൻ ബി.ജെ.പിയിൽ ചേർന്നു
ബി.ജെ.പി നടത്തിയ ശബരിമല സംരക്ഷണ സദസ്സില്‍ ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്
ഹാദിയയുടെ പിതാവ് കെ.എം.അശോകന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഒരാഴ്ചമുമ്പ് ബി.ജെ.പിയുടെ അംഗത്വ കാമ്പയിനില്‍ മിസ്ഡ്കോള് അടിച്ച് അംഗത്വമെടുത്തിരുന്നു. 16-ന് ടി.വി.പുരത്ത് ബി.ജെ.പി നടത്തിയ ശബരിമല സംരക്ഷണ സദസ്സില്‍ ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനാണ് മെമ്പര്‍ഷിപ്പ് നല്‍കിയത്.
ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. എന്നാൽ ചൈനയ്ക്കൊപ്പം നിൽകുന്ന കമ്യൂണിസ്റ്റ് നിലപാടുകളോട് താൽപര്യമില്ലെന്നും അശോകൻ വൃക്തമാക്കി.
ടി.വിപുരത്ത് അശോകനോടൊപ്പം അന്‍പതോളം പേര് ബി.ജെ.പിയില്‍ ചേര്‍ന്നതായി നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ പറഞ്ഞു. ടി.വി.പുരം പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് എന്‍.വി.പുഷ്പന് അധ്യക്ഷതവഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം പി.കെ.ഷാജി, വി.ശിവദാസ്, പി.ആര്.സുഭാഷ്, എസ്.എന്‍.വി.രൂപേഷ്, ഷിജി ലാലു, ഗീതാ ജോഷി എന്നിവര്‍ പ്രസംഗിച്ചു.