കാസര്‍കോട് ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി 

കാസര്‍കോട്ടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഡിസിസി അംഗങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് കെപിസിസി ഉറപ്പു നൽകിയെന്നും ഡിസിസി അംഗങ്ങള്‍ വ്യക്തമാക്കി.

Update: 2019-03-17 14:31 GMT
Advertising

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട്ടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഡി.സി.സി അംഗങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് കെ.പി.സി.സി ഉറപ്പു നൽകിയെന്നും ഡി.സി.സി അംഗങ്ങള്‍ വ്യക്തമാക്കി.

സുബ്ബയ്യ റൈയെ അവസാന നിമിഷം മാറ്റി രാജ്മോഹന്‍ ഉണ്ണിത്താനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് കാസർകോട് ഡി.സി.സി.യില്‍ തർക്കങ്ങള്‍ ഉടലെടുത്തത്. ഇതില്‍ ‍‌പ്രതിഷേധിച്ച് ‍ഡി.സി.സി.യിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതി ഉന്നയിച്ചവരുമായി സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരം ഉണ്ടായത്. പരാതിയില്‍ തെരഞ്ഞെടുപ്പിന് ശേഷം നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് ഉറപ്പ് നൽകി.

കാസർകോട് ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. നാളെ മുതല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതിഷേധിച്ച നേതാക്കാള്‍ പറഞ്ഞു. സുബ്ബയ്യ റൈ സ്ഥാനാർത്ഥിയാകാതിരിക്കാന്‍ ഡി.സി.സി പ്രസിഡന്‍റ് ഹക്കീം കുന്നില്‍ ശ്രമിച്ചെന്നാണ് ഈ വിഭാഗം നേതാക്കളുടെ പ്രധാന ആരോപണം.

Full View
Tags:    

Similar News