ശനിയാഴ്ച മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ബെന്നി ബെഹനാന്‍
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബെന്നി ബെഹനാന് വേണ്ടി നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്
അടുത്ത ശനിയാഴ്ച്ചക്ക് ശേഷം വീണ്ടും പ്രചാരണ രംഗത്തേക്കിറങ്ങുമെന്ന് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബെന്നി ബെഹനാന് വേണ്ടി നിലവില്‍ യു.ഡി.എഫ് എം.എല്‍.എമാരാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും.
ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചാരണം പാതിവഴിയില്‍ എത്തി നില്‍ക്കെയാണ് ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ഹൃദയാഘാതമുണ്ടാവുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ ആരോഗ്യം വീണ്ടെടുത്തെന്നും ഡോക്ടര്‍മാരുമായി ആലോചിച്ചതിന് ശേഷം ശനിയാഴ്ചയോടെ പ്രചാരണ രംഗത്ത് വീണ്ടും സജീവമാവുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ പറഞ്ഞു
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ എം.എല്‍.എമാരുടെ നേതൃത്തിലാണ് യുഡി.എഫ് പ്രചാരണം മുന്നോട്ട് കൊണ്ടുപോവുന്നത്. നേരത്തെ സ്ഥാനാര്‍ഥി പര്യടനം നിശ്ചയിച്ച സ്ഥലങ്ങളില്‍ എം.എല്‍.എമാര്‍ പര്യടനം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുമെന്ന് യു.ഡി.എഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.