തിരുവനന്തപുരത്തും കായംകുളത്തും കള്ളവോട്ട് നടന്നെന്ന് പരാതി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് പരാതി. തിരുവനന്തപുരം കമലേശ്വരത്തും കായംകുളത്തുമാണ് കള്ളവോട്ട് സംബന്ധിച്ച പരാതി ഉയര്‍ന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് പരാതി. തിരുവനന്തപുരം കമലേശ്വരത്തും കായംകുളത്തുമാണ് കള്ളവോട്ട് സംബന്ധിച്ച പരാതി ഉയര്‍ന്നത്. ചെന്നൈയില്‍ ജോലി ചെയ്യുന്ന കമലേശ്വരം സ്വദേശി സജിന്‍ മുഹമ്മദ് വോട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇന്ന് തിരുവനന്തപുരത്ത് വന്നത്. പന്ത്രണ്ടരയോടെ കമലേശ്വരം സ്കൂളിലെ 91ആം ബൂത്തിലെത്തിയ സജിനോട് ഈ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞുവെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്
താന്‍ വന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ ബൂത്ത് ഏജന്‍റുമാര്‍ ബഹളംവെച്ചുവെന്നും സജിന്‍ ആരോപിച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സജിന് ടെന്‍ഡേര്‍ഡ് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുകയായിരുന്നു.
കായംകുളം നഗരസഭയിലെ സി.പി.ഐ കൌണ്‍സിലര്‍ മുഹമ്മദ് ജലീൽ രണ്ട് വോട്ടുകൾ ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. എന്നാല്‍ കോണ്‍ഗ്രസ് ആണ് തന്‍റെ പേരില്‍ കള്ളവോട്ട് ചെയ്തതെന്ന് മുഹമ്മദ് ജലീല്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഹമ്മദ് ജലീലും പരാതി നല്‍കിയിട്ടുണ്ട്.