റമദാൻ വ്രതത്തിന് തുടക്കമായി

മനസു ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങാനുള്ള രാപ്പകലുകളുടെ ഒരു മാസക്കാലമാണ് ഇനി വിശ്വാസികള്‍ക്ക്.

Update: 2019-05-06 02:44 GMT
Advertising

മാസപ്പിറ കണ്ടതോടെ സംസ്ഥാനത്ത് റമദാൻ വ്രതത്തിന് തുടക്കമായി. മനസും ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങാനുള്ള രാപ്പകലുകളുടെ ഒരു മാസക്കാലമാണ് ഇനി വിശ്വാസികള്‍ക്ക്.

Full View

മനസും പ്രവര്‍ത്തിയും ദൈവത്തിലര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യമാസമായ റമദാനിലേക്ക് കടന്നു. ഇനിയുള്ള മുപ്പതു ദിനങ്ങള്‍ ഖുര്‍ആന്‍ പാരായണം, രാത്രി നമസ്കാരം, പ്രാര്‍ത്ഥനകള്‍ എന്നിവയിലൂടെ വിശ്വാസികള്‍ ആത്മ വിശുദ്ധി തേടും. പകല്‍ സമയങ്ങളില്‍ അന്നപാനിയങ്ങള്‍ വെടിഞ്ഞും ദുഷ്ചിന്തകളെ അകറ്റി നിര്‍ത്തിയും വിശ്വാസി സമൂഹം സ്വയംനിയന്ത്രണം ശീലിക്കും. ദാനധര്‍മങ്ങളുടേയും ക്ഷമയുടെയും പാത സ്വീകരിച്ച് വിശ്വാസികള്‍ നാഥനിലേക്ക് കൂടുതൽ അടുക്കും.

മനസും ശരീരവും ഒരുപോലെ ശുദ്ധീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളാണ് റമദാനില്‍ ഒരേ മനസോടെ ദൈവസാമീപ്യം തേടുന്നത്.

Tags:    

Similar News