തൃശൂര്‍ പൂരം; ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും, സാമ്പിള്‍ വെടിക്കെട്ട് രാത്രി 7ന്
പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും.
തൃശൂര്‍ പൂര ലഹരിയില്‍ ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. തൃശൂരില്‍ പൂരാവേശം. പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് രാത്രി ഏഴിന് തിരി കൊളുത്തും.
തൃശൂരിന് ഇനി പൂരക്കാലം. പൂരം പ്രേമികളുടെ കണ്ണും കാതും ഇനി നാലു നാള്‍ പൂരനഗരിയിലേക്ക്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശം ഇന്ന് വൈകിട്ട് മുന്നിന് ആരംഭിക്കും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. നാളെ വൈകീട്ട് വരെ പ്രദര്‍ശനം തുടരും. തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദര്‍ശനത്തിന് നാളെ രാവിലെ കൌസ്തുഭം ഓഡിറ്റോറിയത്തില്‍ തുടക്കമാകും. സാമ്പിള്‍ വെടിക്കെട്ടില്‍ ഇന്ന് രാത്രി ഏഴിന് ആദ്യം പാറമേക്കാവ് ആകാശപ്പൂരമൊരുക്കും. തുടര്‍ന്ന് തിരുവമ്പാടിയും . കനത്ത സുരക്ഷയാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. 3500 ത്തോളം പോലീസുകാര്‍, നൂറിലധികം സിസി ടിവി ക്യാമറകള്‍ അങ്ങനെ പോകുന്നു സുരക്ഷ. ഭിന്നശേഷിക്കാര്‍ക്കും പൂരം കാണാന്‍ ഇത്തവണ പ്രത്യേക സൊകര്യങ്ങളുണ്ടാകും.