ആയിരങ്ങളെ സാക്ഷിയാക്കി തിടമ്പേറ്റി രാമന്‍, തെക്കേ ഗോപുരനട തുറന്നു; ഇനി പൂരം

പതിവിലും വലിയ ആള്‍ക്കൂട്ടമാണ് ഇത്തവണ അവിടെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കാത്തിരുന്നത്

Update: 2019-05-12 09:51 GMT
Advertising

തൃശൂരില്‍ പൂരത്തിന് വിളംബരം. പതിനായിരങ്ങളുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തെക്കേ ഗോപുരനട തുറന്നു. തൃശൂരിലെ എല്ലാ വഴികളും ഇനി പൂര നഗരിയിലേക്ക്. വന്‍ സുരക്ഷക്ക് നടുവിലായിരുന്നു പൂര വിളംബര ചടങ്ങ്.

വിലക്കുകള്‍ മറികടന്നെത്തിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കാത്ത് പതിനായിരങ്ങള്‍ അതിരാവിലെ തന്നെ എത്തി. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി ദേവീസാസന്‍ എന്ന ആന ഒന്‍പതേകാലോടെ പൂരനഗരയില്‍. തെച്ചിക്കോട്ട് കാവ് നിന്നും വാഹനത്തില്‍ പുറപ്പെട്ട രാമചന്ദ്രന്‍ ആദ്യം നെയ്തലക്കാവിലെത്തി ഭഗവതിയെ വണങ്ങിയ ശേഷം 9:30ന് മണികണ്ഠനാല്‍ തറയിലെത്തി.

Full View

ദേവീദാസനില്‍ നിന്ന് തിടമ്പ് ഏറ്റുവാങ്ങി വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രദക്ഷിണം വെച്ച് പത്തേ നാല്‍പതോടെ തെക്കെ ഗോപുരനടക്ക് സമീപത്തെത്തി. ആരാധകരുടെ ആര്‍പ്പുവിളി ആകാശത്തോളമുയര്‍ന്നു.

10 മിനിട്ട് നേരം വാദ്യമേളം. തെച്ചിക്കോട് കാവ് രാമചന്ദ്രന് മണികണ്ഠനാല്‍ തറ വരെ എഴുന്നള്ളിപ്പിന് അവസരം വേണമെന്ന് നെയ്തലകാവ് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യമുന്നയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തെക്കെ ഗോപുരനടയില്‍ നിന്ന് തിടമ്പ് ദേവീദാസന് കൈമാറി രാമചന്ദ്രന്‍ മടങ്ങി, നിലക്കാത്ത ആരവങ്ങള്‍ക്കിടയിലൂടെ.

Tags:    

Similar News