യു.ഡി.എഫ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

യു.ഡി.എഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്, പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് പ്രചാരണം നടത്തി

Update: 2020-07-10 13:24 GMT
Advertising

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അത് അട്ടിമറിക്കുന്ന നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യു.ഡി.എഫ് നേതാക്കളാണ് പ്രതിരോധ പ്രവർത്തനം അട്ടിമറിക്കുന്നതിന് മുൻപിൽ നിൽക്കുന്നത്, പൂന്തുറയിൽ ഉള്ളവരെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് വാട്സ്ആപ്പ് പ്രചാരണം നടത്തി. തെറ്റായ പ്രചാരണങ്ങളെ തുടർന്നാണ് രാവിലെ ചിലർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരുവിലിറങ്ങിയാൽ സർക്കാർ സഹായം കിട്ടുമെന്നും അവർ പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള നൂറ് പേര്‍ അടങ്ങുന്ന സംഘം തടിച്ചൂകൂടി.

കാരക്കോണം മെഡിക്കല്‍ കോളജില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ഒരു പ്രത്യേക പ്രദേശത്തെ അപകീർത്തിപ്പെടുത്താനല്ല സർക്കാരിന്റെ ശ്രമം. മനുഷ്യജീവൻ രക്ഷിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സം​സ്ഥാ​ന​ത്തു സ​മ്പ​ർ​ക്ക കേ​സു​ക​ൾ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. വെ​ള്ളി​യാ​ഴ്ച സ​മ്പര്‍ക്കം വ​ഴി മാ​ത്രം 204 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​രി​ൽ​ നി​ന്നാ​ണു പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി കോ​ണ്ടാ​ക്ടു​ക​ൾ വ​രു​ന്ന​ത്. സ​മ്പര്‍ക്ക കേ​സു​ക​ൾ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ജൂ​ണില്‍ 9.63 ശ​ത​മാ​ന​മാ​യി​രു​ന്നു സ​മ്പര്‍ക്ക കേ​സു​ക​ളു​ടെ തോ​ത്, ജൂ​ണ്‍ 27 ന് 5.11 ​ശ​ത​മാ​ന​മാ​യി. ജൂ​ണ്‍ 30ന് 6.16 ​ശ​ത​മാ​ന​മാ​യി. വ്യാ​ഴാ​ഴ്ച​ത്തെ ക​ണ​ക്കി​ൽ അ​ത് 20.64 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    

Similar News