കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു
താനൂര്‍ സ്വദേശിക്കാണ് കോവിഡ് പോസറ്റീവായത്. പ്രതിയെ പിടികൂടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാർ , ആശുപത്രി ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പോകേണ്ടി വരും.
കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. താനൂര്‍ സ്വദേശിക്കാണ് കോവിഡ് പോസറ്റീവായത്. പ്രതിയെ പിടികൂടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാർ , ആശുപത്രി ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പോകേണ്ടി വരും.
കഞ്ചാവ് കേസില്‍ പ്രതിയായിരുന്നു ഇയാള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. ചാടിപ്പോയി രണ്ടു ദിവസത്തിന് ശേഷം പിടികൂടി തിരിച്ചെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മുക്കം അഗസ്തിമുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഏഴ് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുമരിച്ചു.
സംസ്ഥാനത്ത് ഇന്നലെ 962 പേര്‍ക്കാണ് രോഗബാധ. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 33 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കം വഴി 29 പേര്‍ക്കാണ് രോഗം. ഇതില്‍ രണ്ട് പേരുടെത് ഉറവിടമറിയാത്ത കേസുകളാണ്. 719 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1642 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.