ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു
പ്രഖ്യാപനം എറണാകുളത്ത് വാർത്ത സമ്മേളനത്തിൽ
Update: 2020-09-27 07:20 GMT
യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബഹന്നാൻ. യു.ഡി.എഫ് സ്ഥാനത്ത് തുടരുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവാദം നിലനിർത്താൻ ആഗ്രഹിക്കുന്നില്ല. അതിൽ തന്നെ വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയണമെന്ന് ഹൈക്കമാന്റോ സംസ്ഥാന നേതാക്കളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു.