മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തകയാണ് താനെന്നും പ്രതിഭ പറഞ്ഞു.

Update: 2024-12-28 15:37 GMT
Advertising

കായംകുളം: തന്റെ തന്റെ മകനെ കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എംഎൽഎ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ വ്യക്തമാക്കുന്നു.

ഇല്ലാത്ത വാർത്തയാണ് തന്റെ മകനെ കുറിച്ച് മാധ്യമങ്ങൾ കൊടുക്കുന്നത്. തന്റെ മകന്റെ കാര്യം മാത്രം പറയാം, ബാക്കിയുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണെന്നും പ്രതിഭ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News