മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം സംസ്കരിച്ചു

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി ഏറെ വൈകിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പൊലീസ് ബന്ധുക്കൾക്കു വിട്ടു നൽകിയത്

Update: 2020-11-05 02:22 GMT
Advertising

വയനാട്ടിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്‍റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ തമിഴ്നാട്ടിലെ തേനിയിലായിരുന്നു സംസ്കാരം. ഏറ്റമുട്ടല്‍ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കൊലപാതകം വ്യാജ ഏറ്റുമുട്ടൽ ആണെന്ന സംശയം ബലപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു.

തമിഴ്നാട്ടിൽ തേനിക്കടുത്ത് പെരിയകുളം പുതുക്കോട്ടയിലെ അണ്ണാ നഗറിലാണ് വേൽ മുരുകന്‍റെ സംസ്കാരം നടന്നത്. സംസ്കാര ചടങ്ങുകളിൽ നൂറുകണക്കിന് ഗ്രാമീണർ പങ്കെടുത്തു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നു കളഞ്ഞതെന്ന് കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്നും ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.

ഏറ്റുമുട്ടൽ നടന്ന പന്തിപ്പൊയിൽ വനമേഖലയിൽ നിന്ന് അന്വേഷണ സംഘം രക്ത സാമ്പിളുകൾ ശേഖരിച്ചു. രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഉള്ള തിരച്ചിൽ തണ്ടർബോൾട്ട് തുടരുകയാണ് . തമിഴ്നാട് കർണാടക വനാതിർത്തികളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചേക്കും.

Full View
Tags:    

Similar News