കുടിശ്ശിക വരുത്തിയവരുടെ വൈദ്യുതി വിച്ഛേദിക്കണ്ടെന്ന് സന്ദേശം; കെ.എസ്.ഇ.ബി ചെയർമാനെതിരെ കോൺഗ്രസ് സംഘടന

തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുടിശ്ശിക വരുത്തിയ ഉപഭോക്താതാക്കളുടെ വൈദ്യുതി വിച്ഛേദിക്കണ്ട എന്ന് ചെയർമാൻ സന്ദേശം അയച്ചതായിട്ടാണ് ആരോപണം

Update: 2020-11-20 02:04 GMT
Advertising

കെ.എസ്.ഇ.ബി ചെയർമാൻ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന ആരോപണവുമായി കോൺഗ്രസ് സംഘടന. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുടിശ്ശിക വരുത്തിയ ഉപഭോക്താതാക്കളുടെ വൈദ്യുതി വിച്ഛേദിക്കണ്ട എന്ന് ചെയർമാൻ സന്ദേശം അയച്ചതായിട്ടാണ് ആരോപണം. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട ഇളവ് നീട്ടി നൽകിയതാണെന്ന് ചെയർമാന്‍റെ വിശദീകരണം.

വാട്ട്സാപ്പ് വഴി വൈദ്യുതി വിച്ഛേദിക്കരുതെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് ചെയർമാൻ നൽകി എന്നാണ് കോൺഗ്രസ് സംഘടനയുടെ ആരോപണം. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ചെയർമാൻ സർക്കാർ ഏജന്‍റായി പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷമാണ് ചെയർമാൻ സന്ദേശം നൽകിയത്.

കോവിഡുമായി ബന്ധപ്പെട്ട ഇളവ് നീട്ടി നൽകിയതെന്നാണ് ചെയർമാന്‍റെ വിശദീകരണം. ചെയർമാനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംഘടന അറിയിച്ചു.

Full View
Tags:    

Similar News