നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കഞ്ഞങ്ങാട് ഡിവൈ. എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 10. 30ന് ആരംഭിച്ച ചോദ്യം ചെയ്യൽ 6 മണിക്കൂർ നീണ്ടു നിന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രദീപ് കുമാർ കാറിൽ മടങ്ങി. ഇന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി പ്രദീപ് കുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.
ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. കഴിഞ്ഞ ജനുവരി 24 ന് കാസർകോട് നഗരത്തിലെത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. പ്രദീപ് കമാറിനെ ചോദ്യം ചെയ്യുന്ന ഓഫീസിലേക്ക് കേസിലെ സാക്ഷികളായ വിപിൻ ലാലിന്‍റെ ബന്ധു , അയൽവാസി, ഓട്ടോ ഡ്രൈവർ, എന്നിവരെയും അന്വേഷണ സംഘം വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി.https://youtu.be/l-vgHbMtXws