കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളില്‍ നാളെ നിരോധനാജ്ഞ

ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് നിരോധനാജ്ഞ.

Update: 2020-12-15 16:08 GMT
Advertising

കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളില്‍ നാളെ നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

കോഴിക്കോട് അഞ്ച് സ്ഥലങ്ങളിലാണ് നാളെ നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് നിയന്ത്രണം. വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.

കാസര്‍കോട് ജില്ലയിലെ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസർകോട് മുൻസിപാലിറ്റിയില്‍ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Tags:    

Similar News