സി.എം രവീന്ദ്രന്‍ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

ഡിസംബർ 17ന് ഹാജരാകാൻ നിർദേശിച്ച് 12ന് സമൻസ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്

Update: 2020-12-16 01:13 GMT
Advertising

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ നിരന്തരം സമൻസ് അയക്കുന്നത് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നൽകിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ഡിസംബർ 17ന് ഹാജരാകാൻ നിർദേശിച്ച് 12ന് സമൻസ് ലഭിച്ചതോടെയാണ് ഇത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമടക്കം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്.

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷം മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തുമെന്ന് ഭയക്കുന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിശ്ചിത സമയപരിധിക്കപ്പുറം ചോദ്യം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ കൂടെ കൂടെ കൂട്ടാൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    

Similar News