കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സഭയുടെ ഇടയ ലേഖനത്തിൽ വിമർശിക്കുന്നു

Update: 2021-03-21 12:57 GMT
Editor : Udhayan
Advertising

കൊല്ലം ലത്തീൻ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മന്ത്രി ജെ മേഴ്സി കുട്ടിയമ്മ. വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഐശ്വര്യ കേരള യാത്രയിൽ കോൺഗ്രസ് പറഞ്ഞ കാര്യങ്ങളാണ് ഇടയ ലേഖനത്തിലുള്ളത്. ഇങ്ങനെ ഒരു നിലപാട് എന്ത് കൊണ്ട് സഭ എടുത്തുവെന്ന് വിശദീകരിക്കണമെന്നും മേഴ്സി കുട്ടിയമ്മ മീഡിയ വണിനോട്.

മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സഭയുടെ ഇടയ ലേഖനത്തിൽ വിമർശിക്കുന്നു. ഇഎംസിസി കരാർ പിൻവലിക്കപ്പെട്ടത് ശക്തമായ എതിർപ്പിനെയ തുടർന്നാണ്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലെ മത്സ്യമേഖലയെ തകർക്കാനുള്ള നിയമ നിർമ്മാണം നടന്നെന്നും ആക്ഷേപമുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Udhayan

contributor

Editor - Udhayan

contributor

Similar News