തിരുവനന്തപുരത്ത് ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

നെടുമങ്ങാട് സ്വദേശി അരുണ്‍(36) ആണ് മരിച്ചത്

Update: 2021-03-24 05:58 GMT
Advertising

തിരുവനന്തപുരം ആര്യനാട് കുളപ്പടയില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അരുണ്‍(36) ആണ് മരിച്ചത്. അരുണിന്റെ ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ ആര്യനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. വിവാഹ ശേഷം അഞ്ജുവിന് മറ്റൊരാളുമായി ബന്ധം ഉണ്ടെന്നതിനെ ചൊല്ലി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. അഞ്ജു ബന്ധു വീട്ടിലാണ് കഴിയുന്നത്. മകളെ കാണാനും മകള്‍ക്ക് ആവശ്യമായവ വാങ്ങി നല്‍കാനും അരുണ്‍ ഇടക്കിടെ ഇവിടെയെത്തിയിരുന്നു.

കാമുകനൊപ്പം ജീവിക്കാനാണ് തനിക്ക് താല്‍പര്യം എന്ന നിലപാടിലായിരുന്നു അഞ്ജു. എന്നാല്‍ ഇതിന് അരുണ്‍ സമ്മതിച്ചിരുന്നില്ല. ഇതിനാലാണ് ഭാര്യ അഞ്ജുവും കാമുകന്‍ ശ്രീജുവും ചേര്‍ന്ന് അരുണിനെ കുത്തികൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News