എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം; 55കാരന് 15 വർഷം കഠിനതടവ്
സ്‌കൂൾ വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്
Update: 2024-12-31 13:49 GMT
ഇടുക്കി: എട്ട് വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ 55 കാരന് 15 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപത്താറായിരം രൂപ പിഴയും ശിക്ഷ. കുമിളി ചെങ്കര സ്വദേശി മാരിമുത്തു ആറുമുഖനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്.
2023 ജൂലൈയിൽ കുമളി പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിധി. സ്‌കൂൾ വിട്ട് വീട്ടിലെക്ക് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലികയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രൊസിക്യൂഷൻ കേസ്. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം.
ജില്ലാ ലീഗൽ സെർവിസിസ് അതോർട്ടിയോട് ഇരക്ക് മതിയായ നഷ്ടപരിഹാരം നൽകാനും പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു. പ്രൊസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.