58 വര്‍ഷം പഴക്കമുള്ള കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടുന്നു

ജൂൺ 30ഓടെ കോഫി ഹൗസിന് പൂട്ടുവീഴും

Update: 2023-06-13 01:27 GMT
Editor : Shaheer | By : Web Desk
Advertising

കൊല്ലം: അരനൂറ്റാണ്ടിലേറെയായി കൊല്ലം നഗരത്തിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ചുപൂട്ടുന്നു. വേണ്ടത്ര വരുമാനം ഇല്ലാത്തതാണ് അടച്ചുപൂട്ടാനുള്ള കാരണമായി അധികൃതര്‍ പറയുന്നത്. ജൂൺ 30ഓടെ കോഫി ഹൗസിന് പൂട്ടുവീഴും. കാപ്പിയുടെ സുഗന്ധമുള്ള സൗഹൃദ കൂട്ടായ്മകൾ നഷ്ടമാകുന്നതിന്റെ വിഷമത്തിലാണ് ഇവിടത്തെ നിത്യസന്ദർശകർ.

58 വർഷമായി കൊല്ലം നഗരത്തിൽ പ്രവർത്തിച്ചുവരുന്ന ഇന്ത്യൻ കോഫി ഹൗസിനാണ് പൂട്ടുവീഴുന്നത്. കൊല്ലത്തെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായി മാറിയ കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ ആളുകൾ നിരാശയിലാണ്.

വൃത്തിയുള്ള അന്തരീക്ഷം, പോക്കറ്റ് കാലിയാകാതെ കഴിക്കാവുന്ന ഭക്ഷണം എന്നിവ നൽകുമ്പോഴും കാലത്തിനൊത്ത് മാറാൻ കഴിയാത്തത് അടച്ചുപൂട്ടുന്നതിന് കാരണമായി പറയുന്നു. രാഷ്ട്രീയവും തലയും സാഹിത്യവുമെല്ലാം ചർച്ചചെയ്തിരുന്ന ഇടമായിരുന്നു കൊല്ലത്തെയും ഇന്ത്യൻ കോഫി ഹൗസ്. ഇത് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിൽ തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നിരാശയിലാണ്.

Full View

നിലനിന്നുപോകാൻ ആവശ്യമായ വരുമാനമില്ലാത്തതാണ് അടച്ചുപൂട്ടാൻ കാരണമായി അധികൃതര്‍ പറയുന്നത്. പക്ഷേ, നിയമനം നടത്താത്തതും മാനേജ്മെന്‍റിന്‍റെ താല്പര്യക്കുറവുമാണ് കാരണമെന്നും ആരോപണമുണ്ട്. വർഷങ്ങളായി ജോലിചെയ്യുന്ന തൊഴിലാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുമെന്നാണ് വിവരം.

Summary: Indian Coffee House, which has been operating in Kollam city for more than half a century, is shutting down

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News