പോക്‌സോ കേസിൽ 62കാരന് നാലുവർഷം കഠിനതടവ്
നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്
Update: 2024-10-29 18:33 GMT
മലപ്പുറം: നിലമ്പൂരിൽ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 62കാരന് നാല് വർഷം കഠിനതടവ്. നിലമ്പൂർ സ്വദേശി രാധാകൃഷ്ണനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇയാൾ 15,000 രൂപ പിഴയും അടയ്ക്കണം.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിൽ പോകാൻ നിൽക്കുകയായിരുന്ന കുട്ടിയെ രാധാകൃഷ്ണൻ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. ഇതിലാണിപ്പോൾ കോടതിയുടെ വിധി.