ആദ്യ ദിനം യാത്ര ചെയ്തതത് 6,559 പേർ; തരംഗമായി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ

തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു

Update: 2023-04-27 01:14 GMT
Advertising

കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ തരംഗമായി മാറുകയാണ്. ആദ്യ ദിവസം കൊച്ചി വാട്ടർ മെട്രോയിൽ 6,559 പേരാണ് യാത്രക്കാരായി എത്തിയത്. വലിയ രീതിയിലുള്ള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. കൊച്ചി ജലമെട്രോയെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വിദേശികൾ ഉൾപ്പെടെ ആദ്യ ദിനത്തിൽ ജലമെട്രോയിൽ യാത്ര ചെയ്തതത് 6,559 പേർ. തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു.

എന്നാൽ ടിക്കറ്റ് വിൽപ്പന വഴി ലഭിച്ച വരുമാനം കെ.എം.ആർ.എൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിവരം പുറത്തുവിടുമെന്നാണ് കെ എം ആർ എൽ അധികൃതർ വ്യക്തമാക്കുന്നത്. രാത്രി 8 മണിയോടെ ബോട്ട് സർവ്വീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു മുഴുവൻ യാത്രക്കാരും.

എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരും ആദ്യ ദിനത്തിൽ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. ടെർമിനലിൽ നിന്ന് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്ത് തുടങ്ങി. കൂടുതൽ പേരിലേക്ക് സ്മാർട്ട് കാർഡുകൾ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. വിശാലമായ പാർക്കിങ് സൗകര്യവും യാത്രകാർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News