തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് 87.5 പവൻ സ്വർണം
പരിശോധനയിൽ 62 വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു
Update: 2023-07-08 02:49 GMT
തിരുവനന്തപുരം: മണക്കാട്ടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് 87.5 പവൻ സ്വർണമെന്ന് സ്ഥിരീകരണം. വീട്ടുടമസ്ഥരായ രാമകൃഷ്ണനും കുടുംബവും ഇക്കാര്യം പൊലീസിനെ അറിയിച്ചു. എന്നാൽ മോഷണത്തിന് പിന്നിൽ ആരാണെന്ന് സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ല.
വീട്ടുകാർ പുറത്തു പോയ സമയത്ത് വീടിന്റെ പിൻവാതിൽ പൂട്ടാൻ മറന്നെന്നും അതു വഴിയാവാം മോഷ്ടാവ് കയറിയതെന്നുമാണ് പൊലീസ് നിഗമനം. എന്നാൽ എല്ലാ വാതിലും പൂട്ടിയിരുന്നുവെന്ന് വീട്ടുകാർ ഉറപ്പിച്ച് പറയുകയാണ്. അതോടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറിയത് എങ്ങിനെയെന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. അതിനിടയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 62 വിരലടയാളങ്ങൾ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
87.5 Pawan gold was stolen from a house in manakkad, Thiruvananthapuram