പൊതുഭരണ വകുപ്പിൻ്റെ പിടിമുറുക്കൽ ഉത്തരവിനെതിരെ കടുത്ത എതിർപ്പുമായി സി.പി.ഐ അനുകൂല സംഘടന

വകുപ്പ് മേധാവികളുടെ അധികാരം കവരുന്നതാണ് ഉത്തരവെന്ന് ജോയിന്‍റ് കൗൺസിൽ ആരോപിച്ചു

Update: 2023-04-28 05:12 GMT
Advertising

തിരുവനന്തപുരം: പൊതുഭരണ വകുപ്പിൽ നിന്ന് നിയമിച്ചവർക്ക് കൂടുതൽ അധികാരം നൽകിയ ഉത്തരവിനെതിരെ സി.പി.എം അനുകൂല സംഘടന. വകുപ്പ് മേധാവികളുടെ അധികാരം കവരുന്നതാണ് ഉത്തരവെന്ന് ജോയിന്‍റ് കൗൺസിൽ ആരോപിച്ചു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇന്നലെ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു ഉത്തരവ് ഇറക്കിയത്. പൊതുഭരണ വകുപ്പിൽ നിന്നും സർക്കാരിന്‍റെ വിവിധ വകുപ്പുകളിലേക്ക് നിയമിച്ച ഉദ്യോഗസ്ഥൻമാർക്ക് ആ വകുപ്പിലെ സ്ഥലംമാറ്റത്തിനും നിയമന, അച്ചടക്ക നടപടികൾക്കും, സ്ഥാനക്കയറ്റത്തിനും മേൽനോട്ടം വഹിക്കാനുള്ളതടക്കമുള്ള അധികാരങ്ങള്‍ നൽകുന്ന 28 കാര്യങ്ങള്‍ പറയുന്ന ഉത്തരവാണ് പുറത്തിറക്കിയത്.

വകുപ്പ് മേധാവികള്‍ക്ക് അവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് കീഴിൽ അധികാരമില്ലാതെ വരുമെന്നും ഇത്തരം നടപടികള്‍ വകുപ്പിനെ ദുർബലപ്പെടുത്തുമെന്നും ജോയിന്‍റ് കൗൺസിൽ ആരോപിച്ചു. മറ്റു ജീവനക്കാരെ തരം താഴ്ത്തുന്ന നടപടിയാണെന്നും ജോയിന്‍റ് കൗൺസിൽ.

Full View

ജോലി ചെയ്യുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി ലിസ്റ്റ് എല്ലാ വർഷവും ജനുവരി ഒന്നിനകം പുറത്തിറക്കാൻ മേൽനോട്ടം വഹിക്കണം. ഉദ്യോഗസ്ഥരുടെ ഡി.പി.സി ഡിസംമ്പറിനകം ചേരുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട ചുമതലകളും ജി.എ.ടി ഉദ്യോഗസ്ഥർക്കായിരിക്കും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News