പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലും അതിഥിയായി ചെന്നിത്തല
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅ നൂരിയ.
Update: 2025-01-01 06:21 GMT
കോഴിക്കോട്: എൻഎസ്എസ്, എസ്എൻഡിപി പരിപാടികൾക്ക് പിന്നാലെ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിലും അതിഥിയായി രമേശ് ചെന്നിത്തല. കഴിഞ്ഞ വർഷം വി.ഡി സതീശൻ പങ്കെടുത്ത പരിപാടിയിലാണ് ഇത്തവണ ചെന്നിത്തല എത്തുന്നത്. ജനുവരി നാലിന് എം.കെ മുനീർ അധ്യക്ഷനാകുന്ന പരിപാടിയാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുക.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ സ്ഥാപനമാണ് പട്ടിക്കാട് ജാമിഅ നൂരിയ. ഇവിടെയാണ് വി.ഡി സതീശനെ ഒഴിവാക്കി ചെന്നിത്തല എത്തുന്നത്. മുനമ്പം വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനെതിരെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ വിമർശനമുന്നയിച്ചിരുന്നു.