പഞ്ചായത്ത് റോഡ് നിർമാണത്തിനായി ഭൂമി വിട്ടുനല്‍കിയ പട്ടികജാതി കുടുബം പ്രതിസന്ധിയിൽ

പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ എൻ.കെ ബിജുവും കുടുംബവുമാണ് റോഡ് നിർമാണം മുടങ്ങിയതോടെ ബുദ്ധിമുട്ടിലായത്

Update: 2023-04-29 01:47 GMT
Editor : Jaisy Thomas | By : Web Desk

ഭൂമി വിട്ടുനല്‍കിയ ബിജു

Advertising

പത്തനംതിട്ട: പഞ്ചായത്ത് റോഡ് നിർമാണത്തിനായി ഭൂമി വിട്ടുനല്‍കിയ പട്ടികജാതി കുടുബം പ്രതിസന്ധിയിൽ. പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ എൻ.കെ ബിജുവും കുടുംബവുമാണ് റോഡ് നിർമാണം മുടങ്ങിയതോടെ ബുദ്ധിമുട്ടിലായത് . വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള വഴിയടച്ച് , പഞ്ചായത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചതാണ് ഇവരെ പ്രതിസന്ധിയിലാക്കിയത് .

ആറു മാസത്തിലേറെയായി സ്വന്തം വീട്ടിലേക്ക്  മതില്‍ ചാടി കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് ബിജുവും കുടുബവും. വീടിന് മുന്നിലൂടെയുള്ള വഴി വീതി കൂട്ടി റോഡ് നിർമ്മിച്ച് നല്‍കാമെന്ന പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ചതാണ് ബിജുവിന്‍റെ ഈ അവസ്ഥക്ക് കാരണം. വീട്ടിലേക്ക് വരുന്നതിനും പോകുന്നതിനും വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴിയടച്ച് സംരക്ഷണ ഭിത്തി കെട്ടുമെങ്കിലും പുതിയ വഴി നിർമ്മിച്ച് നല്കാമെന്നായിരുന്നു വാക്ക്. പഞ്ചായത്ത് മെമ്പർ റിജു കോശി നല്കിയ വാക്ക് വിശ്വസിച്ച് നിർമ്മാണത്തിനായി ഭൂമി വിട്ടുനല്കിയതോടെയാണ് പ്രതിസന്ധിയാരംഭിച്ചത്. മാസങ്ങളോളം പലരുടെയും പിന്നാലെ നടന്ന് പരാതികളറിയിച്ചെങ്കിലും ഫമുണ്ടായില്ല , ഒടുവില്‍ മുഖ്യമന്ത്രിക്കും തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിക്കുമടക്കം പരാതി നല്കി ഇപ്പോള്‍ കാത്തിരിക്കുകയാണ് ബിജുവും കുടുബവും.

പഞ്ചായത്തിലെ അസിസ്റ്റന്‍റ് എൻജിനീയർ വിരമിച്ചതിനെ തുടർന്നാണ് റോഡ് നിർമ്മാണം പാതിവഴിയില്‍ മുടങ്ങിയതെന്നാണ് ഓമല്ലൂർ പഞ്ചായത്ത് അധികൃതർ നല്കുന്ന വിശദീകരണം. എന്നാല്‍ ആറുമാസമായി ബിജുവും കുടുബവും നേരിടുന്ന ബുദ്ധുമുട്ടുകള്‍ക്ക് എന്ത് പരിഹാരം കാണിമെന്ന ചോദ്യത്തിന് പഞ്ചായത്ത് അധികൃതർക്കും കൃത്യമായ മറുപടികള്‍ പറയാനില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News