അരീക്കോട് വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു
അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകൾ ഷാഹിദ ആണ് മരിച്ചത്
Update: 2021-08-23 05:35 GMT
വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകൾ ഷാഹിദ ആണ് മരിച്ചത് . 24 വയസായിരുന്നു. ഇന്നലെ രാവിലെ ഷാഹിദയെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തുകയായിരുന്നു.
ഈ മാസം 28ന് വിവാഹം നടക്കാനിരിക്കെയാണ് ഷാഹിദയുടെ മരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കി.