കോഴിക്കോട് അമ്പായത്തോടിൽ യുവാവ് എംഡിഎംഎ കവറോടെ വിഴുങ്ങി

യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു

Update: 2025-03-08 05:14 GMT
Editor : Jaisy Thomas | By : Web Desk
Shanid
AddThis Website Tools
Advertising

കോഴിക്കോട്: കോഴിക്കോട് അമ്പായത്തോടിൽ യുവാവ് എംഡിഎംഎ കവറോടെ വിഴുങ്ങി. പൊലീസ് പരിശോധനയ്ക്കിടെയാണ്  അമ്പായത്തോട് സ്വദേശി ഷാനിദ് കവർ വിഴുങ്ങിയത്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു . പരിശോധനയിൽ വെള്ളത്തരിയുള്ള കവർ വയറ്റിലുള്ളതായി കണ്ടെത്തി. ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് കവര്‍ എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. ഈ സമയത്തെ കവറോടെ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. എംഡിഎംഎ കൈവശം വച്ചതിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതിനിടെ തൃശൂരിൽ മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. അസ്സം സ്വദേശി ദിൽദുർ ഹുസൈനാണ് 130 ഗ്രാം ബ്രൗൺഷുഗറുമായി പിടിയിലായത്. പേരാമംഗലം പൊലീസും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News