വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ
വെച്ചൂരിലെ വീട്ടുമുറ്റത്ത് വേലികെട്ടി തിരിച്ചായിരുന്നു യുവാവ് കഞ്ചാവ് കൃഷിനടത്തിയതെന്ന് എക്സൈസ് സംഘം
Update: 2024-07-25 15:41 GMT
കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ വൈക്കം വെച്ചൂർ സ്വശേിയായ യുവാവ് പിടിയിൽ. വെച്ചൂർ സ്വദേശി പി.ബിപിനെയാണ് (27) എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നതെന്ന് വൈക്കം എക്സൈസ്സ് സംഘം പറഞ്ഞു.
കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. 3 അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.
ഈ പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു