ഓയൂർ തട്ടിക്കൊണ്ടുപോകൽ; ചാത്തന്നൂരിലെ വീട്ടിൽ തെളിവെടുപ്പ് പൂർത്തിയായി

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു

Update: 2023-12-09 10:43 GMT
Advertising

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്. വീട്ടിലെ തെളിവെടുപ്പ് നാലര മണക്കൂർ നീണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. രാവിലെ 13.30 ഓടുകൂടി ആരംഭിച്ച തെളിവെടുപ്പാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പൂർത്തിയായത്.

ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. വാഹനത്തിനായി വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തേക്കുമായിരിക്കും അടുത്ത തെളുവെടുപ്പിനായി പ്രതികളെ കൊണ്ടുപോവുക.

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച് കാറുൾപ്പെടെ ഈ വീട്ടിലാണുണ്ടായിരുന്നത്. ഈ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള 13 സംഘമാണ് പ്രതികളെ തെളിവെടുപ്പ് എത്തിച്ചത്. തട്ടിക്കൊണ്ടുപോയ ശേഷം അന്നുരാത്രി കുട്ടിയെ ഈ വീട്ടിലായിരുന്നു താമസിപ്പിച്ചത്. ആദ്യം പത്മകുമാറിനെയാണ് പൊലീസ് വാഹനത്തിൽ നിന്ന് പുറത്തിറക്കിയത്. പിന്നാലെ രണ്ടാം പ്രതി അനിതകുമാരി, മൂന്നാം പ്രതി അനുപമ എന്നിവരെയും വീട്ടിലെത്തിച്ചു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ കേന്ദ്രീകരിച്ചുള്ള വിശദമായ ശാസ്ത്രീയ പരിശോധന നടത്തും. ഗേറ്റടക്കം പൂട്ടിയാണ് വിശദമായ പരിശോധന. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്. കാറിൽ നിന്ന് കുട്ടിയുടെ വിരലടയാളം ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്. പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന തെങ്കാശിയിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനത്തുമുൾപ്പെടെ തെളിവെടുപ്പ് നടത്തും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News