റിട്ട. എസ്.ഐയുടെ വീട് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകര്‍; മകളോടുള്ള വൈരാഗ്യമെന്ന് പൊലീസ്
കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: അമരവിളയിൽ റിട്ട. എസ്.ഐ അനിൽകുമാറിന്റെ വീട് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകരെന്ന് പൊലീസ്. അനിൽ കുമാറിന്റെ മകളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം.മൂന്ന് ബൈക്കുകളിലായാണ് പ്രതികൾ അനിൽകുമാറിന്റെ വീട്ടിലെത്തിയത്. വീടും കാറും അടിച്ചു തകർക്കുകയായിരുന്നു.
ഡിഗ്രി വിദ്യാർഥിനിയായ മകളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. അനില്‍ കുമാറിന്‍റെ മകളായ ആനിയെയും സഹപാഠികളെയും എ.ബി.വി.പി പ്രവർത്തകർ നിർബന്ധിച്ച് സമരങ്ങളിൽ പങ്കെടുപ്പിക്കുമായിരുന്നു. ഇത് തുടർന്നപ്പോൾ സമരങ്ങളിൽ പങ്കെടുക്കില്ലെന്ന് അനിൽകുമാറിന്റെ മകൾ തീർത്തു പറഞ്ഞിരുന്നു. ഇതിന് പുറമെ പിരിവ് നൽകാനും വിസമ്മതിച്ചു. ഇതോടെ എ.ബി.വി.പി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. ഇതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണം നടന്നത്.