കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
മാവൂരിലേക്ക് പോവുന്ന ബസ് സ്‌കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു
Update: 2023-03-14 06:02 GMT
കോഴിക്കോട് : മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മാവൂർ സ്വദേശി അർജുൻ സുധീറാണ് (37) മരിച്ചത്. അപകടത്തിൽ പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവൂരിലേക്ക് പോവുന്ന ബസ് സ്‌കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ബസുമായി കൂട്ടിയിടിച്ച് സുധീറിന്റെ ഇലക്ട്രിക് സ്‌കൂട്ടർ പൂർണമായും നശിച്ചിട്ടുണ്ട്. റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.