'പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയത്'; കളിയിക്കാവിള കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല

Update: 2024-06-26 12:12 GMT

പ്രതി അമ്പിളി

Advertising

തിരുവനന്തപുരം: കളിയിക്കാവിള ദീപു കൊലപാതകത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സജികുമാർ കുറ്റം സമ്മതിച്ചു. പണത്തിനുവേണ്ടി കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

ഇന്നലെ വൈകിട്ട് മലയത്ത് നിന്നാണ് തമിഴ്നാട് പൊലീസ് അമ്പിളി എന്ന് വിളിക്കുന്ന സജികുമാറിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുമായി കേരളത്തിലും തമിഴ്നാട്ടിലും തെളിവെടുപ്പ് നടത്തും.

ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി അമ്പിളി കന്യാകുമാരി എസ്.പി ചുമതലപ്പെടുത്തിയ പ്രത്യേക സ്ക്വാഡിൻ്റെ പിടിയിലാവുന്നത്. മലയത്ത് നിന്നാണ് പ്രതി പിടിയിലായത്. കൊല്ലപ്പെട്ട ദീപുവിൻ്റെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്.

നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി, ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News