പോക്‌സോ കേസിൽ പ്രതിക്ക് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ
കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്
Update: 2023-11-29 14:45 GMT
കോട്ടയം: പോക്സോ കേസിൽ പ്രതിക്ക് 80 വർഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ. കോട്ടയം മാടപ്പള്ളി സ്വദേശി ജോഷി ചെറിയാനെ ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ജഡ്ജി പി.എസ് സൈമണാണ് ശിക്ഷ വിധിച്ചത്. 2021ൽ തൃക്കൊടിത്താനം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
ജീവപര്യന്തം ശിക്ഷ മരണം വരെയെന്ന് വിധിപ്രസ്താവനയിൽ കോടതി ചൂണ്ടി കാട്ടിയിട്ടുണ്ട്. ആറരലക്ഷം രൂപ പിഴയും ഒടുക്കണം. അല്ലാത്ത പക്ഷം ആറര വർഷം അധിക തടവ് അനുഭവിക്കണം. പിഴതുക അതിജീവിതക്ക് നൽകണം. കൂടാതെ ജില്ലാ ലീഗൽ അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും വിധി പ്രസ്താവത്തിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.എസ് മനോജാണ് ഹാജരായത്.