നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നടപടി; കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്
ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാന്‍ മാര്‍ക്കിങ് നടത്തണം. ആളുകൂടിയാല്‍ ഷട്ടര്‍ താഴ്ത്തണമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. കുട്ടികളുമായി ഷോപ്പിങ്ങിന് വരരുത്. തിരക്ക് ഒഴിവാക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ ടോക്കണ്‍ ഏര്‍പ്പെടുത്തണം. ആളുകള്‍ക്ക് സാമൂഹിക അകലം പാലിച്ചു നില്‍ക്കാന്‍ മാര്‍ക്കിങ് നടത്തണം. ആളുകൂടിയാല്‍ ഷട്ടര്‍ താഴ്ത്തണമെന്നും പൊലീസ് പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പെരുന്നാള്‍ പ്രമാണിച്ച് കടകളില്‍ ജനങ്ങള്‍ കൂട്ടമായെത്തുന്നതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ബലിപെരുന്നാള്‍ പ്രമാണിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. ടി.പി.ആര്‍ കൂടിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച മാത്രം കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.