നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകും

കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാവുക.

Update: 2021-09-03 05:45 GMT
നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് സാക്ഷി വിസ്താരത്തിന് ഹാജരാകും
AddThis Website Tools
Advertising

നടിയെ ആക്രമിച്ച കേസിൽ   സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. 

മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോള്‍ പൂർത്തിയായി. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. ഇതില്‍ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്‍റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​​ ജഡ്​ജിയാണ് സുപ്രീംകോടതിക്ക് കത്ത്​ നൽകിയത്.

വിചാരണ ആഗസ്റ്റിനകം പൂർത്തിയാക്കണമെന്ന്​ സുപ്രിം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത്​ സാധ്യമാവില്ലെന്നാണ്​ സ്പെഷ്യൽ  ജഡ്ജി അറിയിച്ചിരുന്നത്​. കോവിഡിനെ തുടർന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികൾ വൈകുന്നതിന്​ കാരണമായെന്ന്​ സ്​പെഷ്യൽ ജഡ്​ജി സുപ്രീംകോടതിക്ക്​ അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Contributor - Web Desk

contributor

Similar News