നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ആവശ്യപ്പെട്ടാൽ സമയം നീട്ടി നൽകാമെന്ന് സുപ്രീംകോടതി

കേസിൽ പുതിയ തെളിവുകള്‍ വരുന്നത് അവഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Update: 2022-01-24 10:04 GMT
Advertising

നടിയെ അക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് ആവശ്യമുണ്ടെങ്കില്‍ വിചാരണ സമയം നീട്ടാന്‍ ആവശ്യപ്പെട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി. വിചാരണ സമയം നീട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ വിചാരണക്കോടതി ജഡ്ജിക്ക് വിവേചനാധികാരമുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഹരജി സുപ്രീംകോടതി തീര്‍പ്പാക്കി.

സർക്കാറിന്റെ ആവശ്യം തള്ളണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിചാരണക്ക് കൂടുതൽ സമയം വേണമെങ്കിൽ ജഡ്ജിയാണ് അപേക്ഷ നൽകേണ്ടതെന്നും സര്‍ക്കാര്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി പറഞ്ഞു.

പബ്ലിക് പോസിക്യൂട്ടറുടെ രാജിയുള്‍പ്പെടേ ഇതിനായുള്ള തന്ത്രമാണ്. വിചാരണ നീട്ടുന്നതിനെ ശക്തമായി എതിർത്ത റോഹ്തഗി ജഡ്ജിയെ മാറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രങ്ങളെന്നും കോടതിയിൽ പറഞ്ഞു. കേസിൽ പുതിയ തെളിവുകള്‍ വരുന്നത് അവഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Full View

വിചാരണക്കോടതി ജഡ്ജി ആവശ്യപ്പെടുകയാണെങ്കില്‍ സമയം നീട്ടി നല്‍കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിയില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടും. കേസിന്റെ അന്വേഷണ പുരോഗതിയും നിലവിലെ നടപടിയും ഉൾക്കൊള്ളിച്ച് റിപ്പോർട്ട് നൽകണം. വിചാരണ കോടതി ആവശ്യപ്പെട്ടാൽ മാത്രം വിചാരണ നീട്ടി നൽകും. സത്യസന്ധമായ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ കോടതിയുടെ ഭാഗത്ത് നിന്നും അത്തരം നടപടികളുണ്ടാകണമെന്നും പറഞ്ഞു.

Summary : Actress assault case: Supreme Court says trial court can extend time if requested

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News