എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയെ പ്രതിചേർത്തു

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Update: 2024-10-17 08:58 GMT
Advertising

കണ്ണൂർ: എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകി. എഡിഎമ്മിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ട്രേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തന്നെ നീക്കിയേക്കുമെന്നും സൂചനയുണ്ട്.

എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ അപ്രതീക്ഷിതമായി കയറിവന്ന ദിവ്യ നവീൻ ബാബുവിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. പിറ്റേ ദിവസമാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവ്യ പരസ്യമായ അധിക്ഷേപിച്ചതിലെ മാനസിക വിഷമമാണ് എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യാപക ആരോപണമുയർന്നിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വവും പി.കെ ശ്രീമതി അടക്കമുള്ള സിപിഎം നേതാക്കളും ദിവ്യയുടെ പരാമർശം തെറ്റായിപ്പോയെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News