തലശ്ശേരി കൊലപാതകം; ക്രിമിനലുകളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും തള്ളിപ്പറയാനും സി.പി.എം തയ്യാറാകണമെന്ന് അഡ്വ. കെ.എ ലത്തീഫ്

തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറൽ പരിസരത്ത് നടന്ന കൊലപാതകം അത്യന്തം അപലപനീയമാണ്

Update: 2022-11-24 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: ലഹരിക്കെതിരെ മില്യണ്‍ ഗോള്‍ പ്രചരണവും ലഹരി വിരുദ്ധ ചങ്ങലയും ഉണ്ടായിട്ടും സ്വന്തം അണികളെയും പ്രവർത്തകരെയും ലഹരി മാഫിയ ബന്ധത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചില്ല എന്നത് നാണക്കേടാണെന്ന് മുസ്‍ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ.എ ലത്തീഫ്.ഇത്തരം ക്രിമിനലുകളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും തള്ളിപ്പറയാനും സി.പി.എം നേതൃത്വം തയ്യാറാവണമെന്നും ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറൽ പരിസരത്ത് നടന്ന കൊലപാതകം അത്യന്തം അപലപനീയമാണ്. ഒരു ചെറുപ്പക്കാരൻ കൊല്ലപ്പടുകയും രണ്ട് പേർക്ക് ഗുരുതതരമായി പരിക്കേൽക്കാൻ ഇടയായ സംഭവം ഞെട്ടിക്കുന്നതാണ്. കൊല്ലപ്പെട്ട ഖാലിദ് സജീവ സി.പി.എം പ്രവർത്തകനും പരിക്കേറ്റ ഷെമീർ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമാണ് എന്നാണ് വാർത്ത. കൊലപാതകം നടത്തിയ പ്രതി ബാബുവും സി.പി.എമ്മിന്‍റെ സജീവ പ്രവർത്തകനാണ്. ലഹരി മരുന്ന് വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് ഒരു പാർട്ടിയിൽ തന്നെ പെട്ട രണ്ട് സംഘങ്ങളിൽ കുടി പക ഉണ്ടാക്കിയതും അടിപിടിയിലും ഒടുവിൽ കൊലപാതകത്തിലും കലാശിച്ചതും. ലഹരി മാഫിയ എത്രമാത്രം ശക്തമാണ് എന്നതിന്‍റെ തെളിവാണ് ഈ കൊലപാതകം.

ലഹരിക്കെതിരെ സർക്കാർ മില്യൻ ഗോൾ പ്രചാരണവുമായി ഇറങ്ങിയിരിക്കയാണ്. സി.പി.എം പാർട്ടിയും ലഹരി വിരുദ്ധ ചങ്ങലയുമായി രംഗത്തുണ്ട്. ഇത്രയൊക്കെ ആയിട്ടും സ്വന്തം അണികളെയും പ്രവർത്തകരെയും ലഹരി മാഫിയ ബന്ധത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചില്ല എന്നത് നാണക്കേടാണ് . ഇത്തരം ക്രിമിനലുകളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനും തള്ളിപ്പറയാനും സി.പി.എം നേതൃത്വം തയ്യാറാവണം. അല്ലങ്കിൽ പാർട്ടി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ വെറും പ്രഹസനം മാത്രമെന്ന് ജനം വിലയിരുത്തുമെന്നും ലത്തീഫിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News