ഐശ്വര്യ ഡോങ്‌റെ ഐപിഎസ് വിവാഹിതയായി

മുംബൈ ജൂഹുവിലെ ഇസ്‌കോൺ മണ്ഡപം ഹാളിലായിരുന്നു ചടങ്ങുകൾ

Update: 2022-04-26 09:05 GMT
Editor : abs | By : Web Desk
Advertising

മുംബൈ: തൃശ്ശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്‌റെ വിവാഹിതയായി. മുംബൈ ജൂഹുവിലെ ഇസ്‌കോൺ മണ്ഡപം ഹാളിലായിരുന്നു ചടങ്ങുകൾ. കൊച്ചിയിലെ ഐടി പ്രഫഷണൽ മലയാളി അഭിഷേകാണ് വരൻ. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മുംബൈയിൽ എത്തിയിരുന്നു.

കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ഡോങ്റെയുടെയും മകളാണ് ഐശ്വര്യ. 1995ൽ ജനിച്ച ഐശ്വര്യ പഠിച്ചതും വളർന്നതും മുംബൈയിലാണ്.

22ാം വയസ്സിൽ, 2017ലാണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ആദ്യശ്രമത്തിൽ തന്നെ 196-ാം റാങ്കു നേടി. തുടർന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു. കോവിഡ് കാലത്ത് അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിലെത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ ശ്രദ്ധ നേടിയത്. അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ഐശ്വര്യ.

കൊച്ചി ഡിസിപിയായി ചാർജെടുത്തയുടൻ മഫ്ടിയിലെത്തിയ തന്നെ തടഞ്ഞ വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിച്ച് ഇവർ വിവാദത്തിൽ അകപ്പടുകയും ചെയ്തിരുന്നു.

Aishwarya Dongre got married

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News