എ.കെ ശശീന്ദ്രന്റെ ഫോൺവിളി വിവാദം: നിയമസഭയിലെത്തിക്കാൻ പ്രതിപക്ഷം

സ്ത്രീ പീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന മീഡിയവൺ വാർത്ത നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം.

Update: 2021-07-22 04:41 GMT
Editor : rishad | By : Web Desk
Advertising

സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന മീഡിയവൺ വാർത്ത നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം. ശശീന്ദ്രന്റെ ഫോൺവിളി വിവാദം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. പി സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകുക. ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.  

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. ആദ്യ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് വനം കൊള്ള വിവാദമായിരുന്നു. മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ വിവാദമെങ്കിലും വനം മന്ത്രിയെന്ന നിലയില്‍ അതിനു മറുപടി പറയേണ്ടി വന്നത് എ.കെ.ശശീന്ദ്രൻ. ഇന്ന് രണ്ടാം സമ്മേളനം ആരംഭിക്കുമ്പോള്‍ ശശീന്ദ്രന്‍ കുറ്റാരോപിതനാണ്. ആരോപണം ശശീന്ദ്രന് എതിരെയാണെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാരും കൂടി മറുപടി പറയേണ്ടി വരും.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News