കെ റെയിൽ പ്രതിരോധ സമിതിയുടെ ബദൽ സംവാദം ഇന്ന്

സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാൽ കെ റെയിൽ പങ്കെടുക്കില്ല

Update: 2022-05-04 01:01 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: കെ റെയിൽ പ്രതിരോധ സമര സമിതിയുടെ ബദൽ സംവാദം ഇന്ന് നടക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരം പാളയത്തെ പാണക്കാട് ഹാളിലാണ് സംവാദം.സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാൽ കെ റെയിൽ പങ്കെടുക്കില്ല. ആദ്യം കെ റെയിൽ സംഘടിപ്പിച്ച സംവാദത്തിൽ നിന്ന് ഒഴിവാക്കിയ ജോസഫ് സി മാത്യു, പിൻമാറിയ അലോക് കുമാർ വർമ,ശ്രീധർ രാധാകൃഷ്ണൻ എന്നിവർ ബദൽ ചർച്ചയിൽ പങ്കെടുക്കും.

കുഞ്ചറിയ പി ഐസക്,എൻ രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ അനുകൂലിച്ച് സംസാരിക്കും. കെ റെയിൽ എംഡിയെ സംവാദത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും സർക്കാരുമായി കൂടിയാലോചിച്ച ശേഷം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു. ബദൽ സംവാദം ആവശ്യമില്ലെന്നും സംഘാടകർക്ക് നിഷ്പക്ഷത തെളിയിക്കാനായില്ലെന്നുമാണ് കെ റെയിലിന്റെ വിശദീകരണം.

സുതാര്യമായ ചർച്ചകൾ തുടർന്നും നടത്തുമെന്നും കെ റെയിൽ വ്യക്തമാക്കി. മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന ബദൽ സംവാദത്തിൽ ജനങ്ങൾക്കും അഭിപ്രായം പറയാൻ അവസരമുണ്ടാകും. മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്ണനാണ് സംവാദത്തിന്റെ മോഡറേറ്റർ. ഏപ്രിൽ 28നായിരുന്നു കെ റെയിൽ സംവാദം സംഘടിപ്പിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News