ഭൂതത്താൻകെട്ട് - ഇടമലയാർ 66 കെവി ടവർ ലൈനിലെ അലുമിനിയം കമ്പി മോഷണ കേസ്: 7 പേർ പിടിയിൽ

2022 ഡിസംമ്പർ 20 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് പ്രതികൾ കമ്പികൾ മോഷ്ടിച്ചത്

Update: 2023-01-27 13:11 GMT
Advertising

കൊച്ചി: ഭൂതത്താൻകെട്ട് ഇടമലയാർ 66 കെ.വി ടവർ ലൈനിലെ 1000 കിലോ അലുമിനിയം കമ്പി മോഷ്ടിച്ച കേസിൽ 7 പേർ പിടിയിൽ. വടാട്ടുപ്പാറ ചക്കിമേട് സ്വദേശികളായ മനയത്ത് വീട്ടിൽ ബിനു (44), കുന്നത്തറ വീട്ടിൽ മത്തായി (54) , കളരിക്കുടിയിൽ വീട്ടിൽ സാബു (44), നമ്പിള്ളിൽ വീട്ടിൽ ജ്യോതി കുമാർ (23) , പാറയിൽ വീട്ടിൽ ജിബി (48), ഇടയാൽ വീട്ടിൽ മനോജ് (47), തങ്കളത്ത് ആക്രികട നടത്തുന്ന കൈതക്കാട്ടിൽ വീട്ടിൽ ഷാജി (56) എന്നിവരെയാണ് മോഷണമുതലുമായി കുട്ടമ്പുഴ പൊലീസ് പിടികൂടിയത്.

2022 ഡിസംമ്പർ 20 മുതൽ 2023 ജനുവരി 20 വരെയുള്ള കാലയളവിലാണ് പ്രതികൾ സംഘം ചേർന്ന് നിർമ്മാണം നിർത്തിവച്ചിരുന്ന ഭൂതത്താൻകെട്ട് - ഇടമലയാർ 66 കെവി ടവർ ലൈനിലെ അലുമിനിയം കമ്പികൾ മോഷണം ചെയ്ത് തങ്കളത്തെ ആക്രികടയിൽ വിൽപന നടത്തിയത്.

മോഷണ സംഘത്തിലെ അംഗങ്ങളെ അലത്തൂർ എളമക്കര, മാലിപ്പാറ, വടാട്ടുപ്പാറ എന്നിവടങ്ങളിൽ നിന്ന് ഇൻസ്‌പെക്ടർ എസ്.ഷൈൻറെ നേതൃത്വത്തിൽ എസ്.ഐ മാരായ പി,വി.ജോർജ്ജ്, ലിബു തോമസ്, അജികുമാർ, എ.എസ്.ഐ പി.കെ.സുരേഷ്‌കുമാർ, എസ്.സി.പി.ഒ റ്റി.പി.ജോളി, ഇ.എം.നവാസ്, സി പി ഒ സി.എം.സിദ്ദിക്ക്, അനുരാജ്, എ.പി.ജിതേഷ്, അഭിലാഷ്ശിവൻ, വിനോയികക്കാട്ടുകുടി, സിൽജു ജോർജ് എന്നിവർ ചേർന്നുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്, കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ എല്ലാ പ്രതികളേയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News