വന നിയമ ഭേദഗതിയിൽ നിലപാട് മയപ്പെടുത്താതെ വനം വകുപ്പ്; മലയാള പരിഭാഷ ഇന്ന് പ്രസിദ്ധപ്പെടുത്തും

ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നു

Update: 2024-12-24 02:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ വന നിയമ ഭേദഗതിയിൽ നിലപാട് മയപ്പെടുത്താതെ വനം വകുപ്പ്. ഭേദഗതിയുടെ മലയാള പരിഭാഷ ഇന്ന് പ്രസിദ്ധപ്പെടുത്തും. ഭേദഗതി കർഷക വിരുദ്ധമാണെന്ന് കാട്ടി കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാൽ മന്ത്രിസഭയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണെന്നതിനാൽ പിന്നോട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലെ കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിന്റെ നിലപാട് വിഷയത്തിൽ നിർണായകമാകും.

പതിനേഴാം തിയതി ആരംഭിക്കാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. ഇതിന് മുന്നോടിയായാണ് ഭേദഗതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഭേദഗതിയിന്മേൽ ഡിസംബർ 31 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. ഇ-മെയിൽ മുഖേനയും അല്ലാതെയും നിരവധി പരാതികളാണ് ഇതേവരെ വനം വകുപ്പിന് ലഭിച്ചിട്ടുള്ളത്. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News