ക്രൈസ്തവ സഭകളെ കേരളത്തിൽ അടുപ്പിച്ചു നിർത്താനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം നടപ്പിലാക്കാൻ ബിജെപി നിർദേശം
കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായി അടുത്ത് നിൽക്കാനാണ് തീരുമാനം.
ഡല്‍ഹി: ക്രൈസ്തവ സഭകളെ കേരളത്തിൽ അടുപ്പിച്ചു നിർത്താനുള്ള ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം ശക്തമായി നടപ്പിലാക്കാൻ ബിജെപി നിർദേശം. കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായി അടുത്ത് നിൽക്കാനാണ് തീരുമാനം. അതേസമയം ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന നിർദേശം പ്രധാനമന്ത്രിയുടെ മുമ്പാകെ രേഖപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് വിമർശനത്തിന് ഇടയാക്കി.
ഡൽഹി സിബിസിഐ ആസ്ഥാനം പ്രധാനമന്ത്രി സന്ദർശിക്കാൻ മണിക്കൂ റുകൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് പാലക്കാട് ക്രിസ്‌മസ് ആഘോഷത്തിന് നേരെ വിഎച്ച്പി ആക്രമണത്തിന്‍റെ വാർത്ത പുറത്തു വരുന്നത് . ആക്രമണത്തെ തള്ളിപ്പറഞ്ഞു വാർത്താ സമ്മേളനം വിളിക്കാൻ ദേശീയ നേതൃത്വം കേന്ദ്രമന്ത്രി ജോർജ് കുര്യനും വി മുരളീധരനും നിർദേശം നൽകി. മുഖം നോക്കാതെ നടപടി എടുക്കണമെന്ന അഭിപ്രായമാണ് ജോർജ് കുര്യൻ പങ്കുവച്ചത് . പ്രധാനമന്ത്രി എത്തിയപ്പോൾ അസുഖകരമായ ചോദ്യങ്ങൾ നേതൃത്വത്തിൽ നിന്നുണ്ടാകാത്തത് ബിജെപിക്കും സൗകര്യമായി .
മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമയം കിട്ടിയാൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നു അറിയിച്ചവർ പിന്നീട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതേയില്ല . അതേ സമയം മോദിയോടൊപ്പം ക്രിസ്‍മസ് ആഘോഷിച്ചതിൽ ഇരുന്നൂറോളം സാമൂഹ്യ -സംസ്കരിക പ്രവർത്തകർ രംഗത്തിറങ്ങി .ക്രിസ്മസ് ഷാർ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോൺ ദയാൽ,തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടു. 2024 ജനുവരി മുതൽ 2024 നവംബർ വരെ 745 ആക്രമണങ്ങൾ ക്രൈസ്തവർക്ക് നേരേ ഉണ്ടായതായും ഇവർ ചൂണ്ടിക്കാട്ടുന്നു.