Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോട്ടയം: കോട്ടയം ഏന്തയാറിൽ 85കാരിയെ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ വലിയ കാട്ടിൽ അമ്മിണിയാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്നങ്ങൾ മൂലം അമ്മിണി മനോവിഷമത്തിലായിരുന്നതായി പൊലീസ് പറഞ്ഞു.