'കൂട്ടരാജി അവഹേളനം, വിമർശിക്കാൻ ജഗദീഷിന് അവകാശമില്ല': അനൂപ് ചന്ദ്രന്‍

ജഗദീഷിന്‍റേത് ക്യാമറ അറ്റൻഷൻ മാത്രമെന്ന് അനൂപ് ചന്ദ്രന്‍

Update: 2024-08-27 11:39 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കൊച്ചി: താരസംഘടനയായ അമ്മയിലെ കൂട്ടരാജി എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് നടൻ അനൂപ് ചന്ദ്രൻ. ഇത് പ്രതീക്ഷിച്ചില്ലെന്നും ഈ കമ്മിറ്റിക്കായി വോട്ട് ചെയ്തവരെയും സാംസ്കാരികമൂല്യത്തെ ബഹുമാനിക്കുന്നവരെയും അവഹേളിക്കുന്നതായി കൂട്ടരാജി മാറിയെന്നും അനൂപ് ചന്ദ്രൻ. ആരോപണ വിധേയരാണ് മാറിനിൽക്കേണ്ടത് എല്ലാവരും രാജിവെച്ചത് അവഹേളിക്കലായി മാറി. അതിനോട് യോജിക്കാനാവില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.

യോ​ഗത്തിൽ വിമർശനമുന്നയിച്ച ജ​ഗദീഷിനെതിരെയും അനൂപ് പ്രതികരിക്കുകയുണ്ടായി. ജഗദീഷിന്റെ നിലപാടാണ് ദുരന്തമുണ്ടാക്കിയതെന്നും ഇപ്പോഴത്തെ സംഭവത്തിൽ അമ്മ ഭാരവാഹികളെ വിമർശിക്കാൻ ജഗദീഷിന് അവകാശമില്ലെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. മോഹൻലാലാണ് അമ്മ സംഘടനയുടെ നാഥൻ. അദ്ദേഹത്തിന്റെ നന്മയാണ് സംഘടനയെ നിലനിർത്തുന്നത്. ജഗദീഷിന്റേത് ക്യാമറ അറ്റൻഷൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമ്മയുടെ നേതൃനിരയിലേക്ക് ശേഷിയുള്ളവർ വരട്ടെയെന്നും യുവ നേതൃനിര ഉണ്ടായാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതകൾ നേതൃനിരയിലേക്ക് കൂടുതൽ വരുന്നത് കൊള്ളാം പക്ഷേ അവർ യോഗങ്ങളിൽ എത്ര വരുന്നു എന്നത് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മോഹൻലാൽ രാജിവെച്ചത്. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചിരുന്നു. 

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News